ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവികരെ പോലീസ് കസ്റഡിയിലെടുത്ത് കരയ്ക്കെത്തിച്ചു.

single-img
19 February 2012

കൊല്ലം തീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവികരെ പോലീസ് കസ്റഡിയിലെടുത്ത് കരയ്ക്കെത്തിച്ചു. കൊച്ചി പോലീസിന്റെ സഹായത്തോടെ കേസ് അന്വേഷിക്കുന്ന കൊല്ലം പോലീസാണ് ഇവരെ കസ്റഡിയിലെടുത്തത്. ലാസ്റോറ, ഷാല്‍വസ്റോ എന്നിവരാണ് കസ്റഡിയിലായത്. രാവിലെ തുടങ്ങി മണിക്കൂറുകള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവില്‍ വൈകിട്ട് നാലേകാലോടെയാണ് സൈനിക വേഷത്തില്‍ ഇരുവരെയും കസ്റഡിയിലെടുത്ത്കരയിലെത്തിച്ചത്. രാവിലെ എട്ടുമണിക്കിപ്പുറം ഇവരെ വിട്ടുതരണമെന്ന് കൊച്ചി പോലീസ് കപ്പല്‍ അധികൃതര്‍ക്ക് ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴരയോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറും അന്വേഷണചുമതലയുള്ള കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സാം ക്രിസ്റി ഡാനിയലും ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ കപ്പലിലെത്തിയിരുന്നു. ക്യാപ്റ്റനുള്‍പ്പെടെ കപ്പലിലെ ജീവനക്കാരുടെ മൊഴിയെടുത്തതിന് ശേഷമാണ് വെടിയുതിര്‍ത്തെന്ന് സംശയിക്കുന്ന രണ്ട് നാവികരെ കസ്റഡിയിലെടുത്തത്. പ്രത്യേക ബോട്ടില്‍ കനത്ത സുരക്ഷയിലായിരുന്നു ഇരുവരെയും കരയിലെത്തിച്ചത്.