മുഹമ്മദ് അസ്ഹറുദ്ദീന് ജാമ്യമില്ലാ വാറണ്ട്.

single-img
19 February 2012

മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന് ജാമ്യമില്ലാ വാറണ്ട്. ചെക്ക് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതിയില്‍ ഹാജാരാവാന്‍ നിര്‍ദേശമുണ്ടായിട്ടും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലായതിനാല്‍ കോടതിയിലെത്താന്‍ കഴിയില്ലെന്ന് അസ്ഹറിന്റെ അഭിഭാഷകന്‍ ഫിറോജ് ഖാന്‍ ഖാസി അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.