പിറവത്ത് സമദൂരമായിരിക്കില്ല നിലപാടെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
18 February 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ സമദൂരമായിരിക്കില്ല എസ്എന്‍ഡിപിയുടെ നിലപാടെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂനപക്ഷ-സവര്‍ണവിഭാഗങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ വിജയം നിര്‍ണയിക്കുക ഈഴവരും പട്ടികജാതിക്കാരുമാകും. സര്‍ക്കാര്‍ സാമൂഹ്യനീതി നടപ്പാക്കിയില്ലെന്നും എന്‍എസ്എസ് പറയുന്നത് അതേപടി കേള്‍ക്കുന്നുവെന്ന ആക്ഷേപമുണ്‌ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.