മുന്‍ എംഎല്‍എ കെ. ശ്രീധരന്‍ നിര്യാതനായി

single-img
18 February 2012

പൊന്നാനിയിലെ മുന്‍ എംഎല്‍എയും എടപ്പാള്‍ മേഖലയിലെ മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന കാരേട്ടയില്‍ ശ്രീധരന്‍ (72) നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ഇന്നു പുലര്‍ച്ചെ ഒന്നരയ്ക്കാണ് മരിച്ചത്. പൊന്നാനിയെ പ്രതിനിധീകരിച്ചു 1980ല്‍ നിയമസഭയിലെത്തി. 15 വര്‍ഷം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. സിപിഎമ്മിന്റെ പൊന്നാനി താലൂക്ക് കമ്മിറ്റി നിലനിന്നിരുന്ന കാലത്ത് സെക്രട്ടറിയും, കെഎസ്‌വൈഎഫ് ജില്ലാ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ നടക്കും.