ജില്ലയിലെ 2123 ബൂത്തുകളിലായി 19ന് പോളിയോ തുള്ളിമരുന്ന് വിതരണം

single-img
18 February 2012

ജില്ലയില്‍ പാളിയോ നിര്‍മാര്‍ജനം ചെയ്യാനുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫിബ്രവരി 19നും ഏപ്രില്‍ ന്നിനും നടത്തും. ഇതിനായി സര്‍ക്കാര്‍ ആശുപത്രികള്‍, സി.എച്ച്.സി.കള്‍, പി.എച്ച്.സി.കള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായി 2123 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിയോ വാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ല. അതിനാല്‍ പോളിയോദിനത്തില്‍ ജനിച്ചകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ചുവയസ്സില്‍ താഴെയുള്ള എല്ലാകുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം. വൈദ്യുതി 72 മണിക്കൂര്‍വരെ തടസ്സപ്പെട്ടാലും ഗുണനിലവാരം കുറയാതെ വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു. ബസ്സ്റ്റാന്‍ഡുകള്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 61 ട്രാന്‍സിറ്റ് ടീമുകള്‍ ഉണ്ടാകും. 19ന് ലഭിക്കാത്തവര്‍ക്ക് 20, 21 തീയതികളില്‍ വീടുവീടാന്തരമുള്ള വാക്‌സിന്‍ വിതരണത്തിന് 3264 ടീമുകളും 159 മൊബൈല്‍ ടിമുകളും രംഗത്തുണ്ട്.