പിറവം ഉപതെരഞ്ഞെടുപ്പ്: തീയതി മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെടും

single-img
18 February 2012

പിറവം ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 18 ന് പകരം 17 ലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുകയെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാര്‍ച്ച് 18 ഞായറാഴ്ചയായതിനാല്‍ ധാരാളം വിശ്വാസികള്‍ ഉളള പിറവം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെ ഇടതുകക്ഷികളും ചൂണ്ടിക്കാട്ടിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ഇക്കാര്യത്തില്‍ നല്ല ബോധ്യമുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പിറവത്ത് നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.