മാനാഞ്ചിറ സ്‌ക്വയര്‍ ഒരുങ്ങുന്നു.

single-img
18 February 2012

calicut

കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ ഫെബ്രുവരി അവസാനവാരത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നവീകരണത്തിന്റെ ഭാഗമായി സ്‌ക്വയര്‍ കഴിഞ്ഞ എട്ടുമാസമായി പൂട്ടിക്കിടക്കുകയാണ്. ഒരു കോടിയിലതികം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് ആര്‍ക്കിടെക്റ്റായ ആര്‍.കെ.രമേശ് തയ്യാറാക്കിയിരിക്കുന്നത്.

നശിച്ചുപോയ പുല്ലുകള്‍മാറ്റി പുതിയ പുല്ലുകള്‍ വച്ചുപിടിപ്പിക്കല്‍, പുല്ല് നന്നാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം, നടപ്പാതയില്‍ ഇന്റര്‍ലോക്ക് പതിപ്പിക്കല്‍, ചുറ്റുമുള്ള പെയിന്റിംഗ്, മഴക്കാലങ്ങളില്‍ കവാടത്തിനുസമീപം വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുള്ള സജ്ജീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.