പി. ചിദംബരം പങ്കെടുത്ത ചടങ്ങ് മമത ബാനര്‍ജി ബഹിഷ്‌കരിച്ചു

single-img
18 February 2012

പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി മമത ബാനര്‍ജി ബഹിഷ്‌കരിച്ചു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ എന്‍എസ്ജി ഹബ്ബിന്റെ ഉദ്ഘാടനച്ചടങ്ങാണ് മമതയുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. മാവോയിസ്റ്റ്, തീവ്രവാദ ഭീഷണികള്‍ നേരിടാന്‍ രൂപീകരിച്ച ഹബ്ബ് ചിദംബരമാണ് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയുടെ ഭാഗമായാണ് മമത ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ദേശീയ ഭീകരവിരുദ്ധകേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ മമത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് എന്‍എസ്ജി ഹബ്ബിന്റെ ഉദ്ഘാടനം പോലുള്ള പ്രധാന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത്.