അനധികൃത സ്വത്ത് സമ്പാദനം: ജയലളിത നിരപരാധിയെന്ന് ശശികല

single-img
18 February 2012

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജയലളിത നിരപരാധിയാണെന്ന് അടുത്ത അനുയായിയും തോഴിയുമായിരുന്ന ശശികല. ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് കേസില്‍ വിചാരണ നടക്കുന്ന ബാംഗളൂര്‍ കോടതിയിലാണ് ശശികല ജയലളിതയുടെ നിരപരാധിത്വം വ്യക്തമാക്കിയത്. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് താനാണെന്നും ജയലളിത ഇക്കാര്യത്തില്‍ ഇടപെടാറില്ലെന്നും ഇടപാടുകളിലെ ചില പിഴവുകള്‍ക്ക് തന്നെ പഴിചാരിയാല്‍ മതിയെന്നും ശശികല കോടതിയില്‍ പറഞ്ഞു. ഇതാദ്യമായാണ് ശശികല ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുന്നത്. വര്‍ഷങ്ങളോളം ജയലളിതയുടെ തോഴിയായിരുന്ന ശശികലയെ കഴിഞ്ഞ ഡിസംബറില്‍ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.