ഹെഡ്‌ലിക്കെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു

single-img
18 February 2012

ഇന്ത്യയില്‍ വിവിധ തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും നടത്തിയതിനും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കും എട്ടു പേര്‍ക്കുമെതിരേ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി എന്‍ഐഎ കോടതി അംഗീകരിച്ചു. ഹെഡ്‌ലിയെക്കൂടാതെ തഹാവൂര്‍ ഹുസൈന്‍ റാണ, ലഷ്‌കര്‍- ഇ തോയിബ സ്ഥാപകന്‍ ഹഫീസ് സെയ്ദ് എന്നിവരും ഇതില്‍ ഉള്‍പ്പെടും.

മുംബൈ ഭീകരാക്രമണത്തിന് മുന്‍പ് ആക്രമണപദ്ധതി തയാറാക്കാനായി ഹെഡ്‌ലി ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഹെഡ്‌ലിയെ ഭാര്യ ഇ മെയിലിലൂടെ അഭിനന്ദിച്ചിരുന്നതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. നിലവില്‍ അമേരിക്കയില്‍ കസ്റ്റഡിയിലാണ് ഹെഡ്‌ലിയും റാണെയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇരുവരും അമേരിക്കയില്‍ അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുംബൈ ആക്രമണത്തിലെ ഇരുവരുടെയും പങ്ക് വ്യക്തമായത്. കുറ്റപത്രം കോടതി അംഗീകരിച്ചതോടെ എന്‍ഐഎയ്ക്ക് ഇനി ഇവരെ കൈമാറ്റം ചെയ്യണമെന്ന് അമേരിക്കയോട് ആവശ്യപ്പെടാം.