പാമോയില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം: വിഎസ്

single-img
17 February 2012

പാമോയില്‍ കേസിലെ പ്രഥമവിവര റിപ്പോര്‍ട്ട്് ശരിവച്ച സുപ്രീം കോടതി വിധിയെപ്പോലും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന്‍ ആരോപിച്ചു. പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കള്ളമാണെന്നും കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്ന റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും തിരക്കഥയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാമോയില്‍ ഇടപാടിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉണെ്ടന്നും വിചാരണക്കോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്ന് അഴിമതി ഇടപാടിലെ സത്യം പുറത്തുകൊണ്ടുവരുമെന്നു വി.എസ് പറഞ്ഞു.വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ നിരവധി പിഴവുകളുണ്ട്. അടിമുടി അര്‍ധസത്യങ്ങളും അസത്യങ്ങളുമാണ്. അവ ഓരോന്നായി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.