മുന്‍ വിദേശകാര്യ സെക്രട്ടറി വെള്ളോടി അന്തരിച്ചു

single-img
17 February 2012

ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറിയും യുഎന്‍ അണ്ടര്‍ സെക്രട്ടറിയുമായിരുന്ന എം.എ. വെള്ളോടിയെന്ന (മുള്ളത്ത് അരവിന്ദാക്ഷന്‍ വെള്ളോടി-90) അന്തരിച്ചു. സര്‍വീസില്‍നിന്നു വിരമിച്ചശേഷം മലപ്പുറം കോട്ടയ്ക്കലില്‍നിന്ന് ചെന്നൈയിലേക്കു താമസം മാറ്റുകയായിരുന്നു. കോഴിക്കോട് സാമൂതിരിയായിരുന്ന പി.കെ. മരുമകന്‍ രാജയുടെ മകനാണ്.1962ല്‍ ടാന്‍സാനിയ സ്വതന്ത്ര രാഷ്ട്രമായപ്പോള്‍ ഇന്ത്യയുടെ ആദ്യ അംബാസഡറായിരുന്നു. 1948 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലും മനുഷ്യാവകാശ കമ്മീഷനിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1979ലാണ് വിദേശകാര്യസെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചത്. വിരമിച്ചശേഷം 12 വര്‍ഷം ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു.ഭാര്യ: കമല. മകന്‍ അശോക് വെള്ളോടി. സംസ്‌കാരം നാളെ ചെന്നൈയില്‍ നടക്കും.