ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് മികച്ച വിജയം

single-img
17 February 2012

കളിയുടെ എല്ലാ മേഖലകളിലും ഓസ്‌ട്രേലിയയെ കീഴടക്കി ത്രിരാഷ്ട്ര സീരിസില്‍ ശ്രീലങ്കയ്ക്കു കന്നിജയം. എട്ടുവിക്കറ്റിനാണ് ശ്രീലങ്ക ഓസ്‌ട്രേലിയയെ കീഴടക്കിയത്. ഡക്കവര്‍ത്ത്- ലൂയിസ് നിയമപ്രകാരമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇതോടെ പരമ്പരയില്‍ ശ്രീലങ്ക ഫൈനല്‍ സാധ്യത നിലനിര്‍ത്തി. സിഡ്‌നിയില്‍ കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ആറിലും വിജയം ലങ്കയ്‌ക്കൊപ്പമായിരുന്നു.

പരിക്കേറ്റ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനുപകരം നായകസ്ഥാനത്തു തിരിച്ചെത്തിയ പോണ്ടിംഗ് മറക്കാന്‍ ആഗ്രഹിക്കുന്നദിവസമായി സിഡ്‌നിയിലേത്. ബാറ്റിംഗിലും പോണ്ടിംഗ് പരാജയമായി. പത്തുപന്തില്‍ രണ്ടുറണ്‍സുമായി പോണ്ടിംഗ് കീഴടങ്ങി. ഞായറാഴ്ച ഇന്ത്യക്കെതിരേയും പോണ്ടിംഗാണു ടീമിനെ നയിക്കുക.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ടേലിയ വെറും 158 റണ്‍സിനു പുറത്തായി. മഴമൂലം മത്സരം 41 ഓവറായി ചുരുക്കി. ഇതോടെ ലങ്കയുടെ ലക്ഷ്യം 42 ഓവറില്‍ 152 എന്നാക്കി. 24.1 ഓവറില്‍ ലങ്ക ലക്ഷ്യം മറികടന്നു.