സ്‌കൂള്‍ ദുരന്തങ്ങള്‍ക്കെതിരെ ബോധവത്ക്കരണം

single-img
17 February 2012

കരിക്കകം ദുരന്തം നടന്നിട്ട് ഒരുവര്‍ഷം തികഞ്ഞിട്ടും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇപ്പോഴും പഴയ രീതിയില്‍ തന്നെ. കുഞ്ഞുങ്ങളെകുത്തിഞെരുക്കി കൊണ്ടു പോകുന്നതിനെതിശര ഒരു പ്രതിവിധി കണ്ടെത്തുവാന്‍ കെ.സി.എം.കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. അഗസ്റ്റിന്‍ ജോണ്‍ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ഒരുസ്‌ക്വാഡ് രൂപീകരിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓരോ സ്‌കൂളിലും അധികൃതരെക്കൊണ്ട് ബോധവത്ക്കരണം നടത്തുകയും വാഹനങ്ങള്‍ നിയന്ത്രിക്കുന്ന ഡ്രൈവറെയും ക്ലീനറേയും ബോധവത്ക്കരിക്കുകയുമാണ് ആദ്യപടി.അതിനു ശേഷവും ഈ നില തുടരുകയാണെങ്കില്‍ അങ്ങനെയുള്ള വാഹനങ്ങള്‍ കണ്ടുപിടിച്ച് നിയമപാലകരെക്കൊണ്ട് മേല്‍നടപടി സ്വീകരിക്കുവാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇനിയും ഒരു ചാന്നാങ്കരയും കരിക്കകവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് ഈ നടപടി കൈക്കൊള്ളുന്നതെന്ന് അഗസ്റ്റിന്‍ ജോണ്‍ കൊച്ചുപറമ്പില്‍ അറിയിച്ചു.

സജീവ്, മെഡിക്കല്‍കോളേജ് രമേശ്, ബിജിമോന്‍, ജിതേഷ് ജോസഫ്, ഉസ്മാന്‍ കഴക്കൂട്ടം, സുലൈമാന്‍ അമ്പലപ്പള്ളി എന്നിവര്‍ സംസാരിച്ചു.