പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് ഷദീദ് അന്തരിച്ചു

single-img
17 February 2012

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ പത്രപ്രവര്‍ത്തകന്‍ അന്തോണി ഷദീദ് സിറിയയില്‍ അന്തരിച്ചു. 43കാരനായ ഷദീദ് ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനായിരുന്നു. സിറിയയിലെ പ്രക്ഷോഭണം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ അദ്ദേഹം ആസ്ത്്മാ രോഗം മൂലമാണു മരിച്ചത്. ഇറാക്ക് യുദ്ധ റിപ്പോര്‍ട്ടിംഗിനാണ് അദ്ദേഹത്തിന് പുലിറ്റ്‌സര്‍ ലഭിച്ചത്. വെസ്റ്റ്ബാങ്കിലും ലിബിയയിലും വിവിധ പത്രങ്ങളുടെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.