കരിക്കകം ഓർമ്മകൾക്ക് 1 വയസ്സ്

single-img
17 February 2012

മനസ്സിനെ നീറ്റുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരുവയസ്സ്. പാര്‍വ്വതി പുത്തനാറിലെ ആഴങ്ങളില്‍ അഞ്ചു കുരുന്നുകളുടേതുള്‍പ്പെടെ ആറു ജീവനുകള്‍ പൊലിഞ്ഞിട്ട് ഫെബ്രുവരി 17 ന് ഒരു വര്‍ഷം തികയുന്നു.

സ്‌കൂള്‍ കുട്ടികളുമായി പോയ വാന്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടത് ഒരുനാടിന്റെ ഹൃദയമായിരുന്നു.
പേട്ട പുള്ളിലൈന്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് സ്‌കൂളിലെ കുരുന്നുകളാണ് അന്ന് അപകടത്തില്‍പ്പെട്ടത്.

കരിക്കകം കാരയ്ക്കാട് വീട്ടില്‍ ആര്‍. ബൈജുവിന്റെ മകള്‍ ആര്‍ഷാ ബൈജു, കരിക്കകം പുതുവല്‍വീട്ടില്‍ കെ.കുമാറിന്റെ മകന്‍ യു.കെ.ജി വിദ്യാര്‍ത്ഥി അച്ചു, കരിക്കകം ആറ്റുവരമ്പ് ലെയിന്‍ തമ്പിവിഹാറില്‍ ശോഭു സുരേന്ദ്രന്‍-രൂപ ദമ്പതികളുടെ മകന്‍ ഉജ്വല്‍, കരിക്കകം നിമ്മിഭവനില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ജിനു അസിമുദ്ദീന്‍, മാളവിക എന്നീ കുരുന്നുകളും സ്‌കൂളിലെ ആയ വട്ടിയൂര്‍ക്കാവ് സ്വദേശിനി ബിന്ദു(31)വിനേയുമാണ് അന്ന് മരണം തട്ടിയെടുത്തത്.