ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് വിദ്യാര്‍ഥിക്ക് തടവുശിക്ഷ

single-img
17 February 2012

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ഥിക്ക് എട്ടു മാസത്തെ തടവുശിക്ഷ. ഗ്ലെന്‍ മാന്‍ഗാം എന്ന ഇരുപത്തിയാറുകാരനാണ് ശിക്ഷ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് ഗ്ലെന്‍ ഫേസ് ബുക്കില്‍ നുഴഞ്ഞുകയറിയത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ് ബുക്ക് ഹാക്കിംഗ് വിവരമറിഞ്ഞത് ഏപ്രിലോടെയാണ്. തുടര്‍ന്ന് എഫ്ബിഐ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലണ്ടനില്‍ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് വ്യക്തമാക്കിയത്. സുരക്ഷയ്ക്കായി യാഹുവിനെ നേരത്തെ സഹായിച്ചിട്ടുണ്‌ടെന്നും ഫേസ്ബുക്കിന് വേണ്ടിയും സമാനമായ പ്രവര്‍ത്തനം നടത്തണമെന്ന ആഗ്രഹത്തോടെയായിരുന്നു തന്റെ പ്രവര്‍ത്തിയെന്നുമായിരുന്നു ഗ്ലെന്നിന്റെ വിശദീകരണം. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.