ഡി.വൈ.എഫ്.ഐ. കഴക്കുട്ടം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

single-img
17 February 2012

ചെമ്പഴന്തി എസ്. എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ അകാരണമായി കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച്് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കഴക്കുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് പ്രകടനവും ഉപരോധവും നടത്തി.

കഴക്കൂട്ടം സി.ഐയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയവണ് വിലക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബിജു പറഞ്ഞു. ഈ രീതി ഇനിയും തുടരുകയാണെങ്കില്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ശക്തമായ സമരമുറകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷററും സി.പി.എം. കഴക്കുട്ടം ഏര്യാ മെമ്പറുമായ വിനോദ്, ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ എസ്.സംഗീത തുടങ്ങിയ നേതാക്കളും സംസാരിച്ചു.