പിറവത്ത് മികച്ച വിജയം നേടും: ചെന്നിത്തല

single-img
17 February 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും ഇടതുപക്ഷത്തുണ്ടായിട്ടുള്ള ഭിന്നിപ്പ് വിജയത്തിനു സഹായകമാകുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പിറവത്തെ പൊതുചിത്രവും ചരിത്രവും യുഡിഎഫിന് അനുകൂലമാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപ്രശ്‌നങ്ങള്‍ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പിനു ശേഷം പല ആളുകള്‍ക്കും വീണ്ടുവിചാരമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം സമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്തത്. പാര്‍ട്ടിക്കുള്ളിലെ ഉപജാപകങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളാണ് അവിടെ നടന്നത്. വിഎസിനു കാപ്പിറ്റല്‍ പണിഷ്‌മെന്റു നല്കാനുള്ള ഉപജാപക സമ്മേളനമായി അതു മാറുകയായിരുന്നു – ചെന്നിത്തല ചൂണ്ടിക്കാട്ടി.