ഡല്‍ഹി കാര്‍ സ്‌ഫോടനം: അന്വേഷണം കേരളത്തിലേക്കും

single-img
17 February 2012

ഡല്‍ഹിയില്‍ ഇസ്രേലി എംബസി വാഹനത്തിനു നേര്‍ക്കുണ്ടായ ബോംബാക്രമണത്തിന്റെ അന്വേഷണം കേരളത്തിലേക്ക്. മോട്ടോര്‍ സൈക്കിളിലെത്തി കാന്തം കൊണ്ടുള്ള ഒട്ടിപ്പു ബോം ബ് സ്ഥാപിച്ചയാള്‍ക്കു നിരോധിത തീവ്രവാദ സംഘടനയായ സിമിയുമായി ബന്ധമുണെ്ടന്ന സൂചനയെത്തുടര്‍ന്നാണ് കേരളം, യുപി, മഹാരാഷ്ട്രഎന്നിവിടങ്ങിലേ ക്ക് അന്വേഷണ സംഘങ്ങളെ അയച്ചത്.

കാര്‍ സ്‌ഫോടനം അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പ്രത്യേക സംഘം ഇന്നലെ കേരളത്തിലെത്തി. സംസ്ഥാനത്തു തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പുകളും ഇവര്‍ മറയാക്കുന്ന രാഷ്്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ള സംഘടനകളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. നിരോധിക്കപ്പെട്ട സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) നേതാക്കളുമായി ബന്ധമുള്ളവരുടെ ഫോണ്‍കോളുകളും ഇമെയിലുകളും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളും പോലീസ് വിശദമായി പരിശോധിക്കും. ചോദ്യംചെയ്യലില്‍നിന്നു രക്ഷപ്പെടാനായി സിമി ബന്ധമുള്ളവര്‍ നാടുവിടാനുള്ള സാധ്യതയും പോലീസ് കണക്കിലെടുക്കുന്നുണ്ട്. മുന്‍കരുതലായി ഏതാനും പേരെ ഇന്നുതന്നെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.

ഇതിനിടെ, ഡല്‍ഹിയിലെ കാര്‍ ബോംബ് സ്‌ഫോടനം ഇന്നലെ പോലീസ് പുനരാവിഷ്‌കരിച്ചു. ബൈക്കിലെത്തിയ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഈ ആക്രമണം നടത്താനാകുമോ എന്നാണു പ്രധാനമായും വിലയിരുത്തിയത്. ഫോറന്‍സിക് പരിശോധനാഫലം ഇന്നു കിട്ടിയശേഷം കൂടുതല്‍ തെളിവുകള്‍ കിട്ടിയേക്കുമെന്നാണു പ്രതീക്ഷ. ബാങ്കോക്കിലും ടിബിലിസിയിലും നടന്ന ഭീകരപദ്ധതികളുമായി ബന്ധമുണേ്ടായെന്ന കാര്യം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന സഹായിച്ചേക്കും.

എന്നാല്‍, സ്‌ഫോടനം നടന്ന് അഞ്ചാം ദിവസത്തിലേക്കു കടന്നിട്ടും കേസിനു തുമ്പുണ്ടാക്കാനോ, പ്രതിയെ കണെ്ടത്താനോ കഴിയാത്തത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കു കനത്ത ആഘാതമായി. ഇത്രയും ഗൗരവ മുള്ള സംഭവത്തിന്റെ അന്വേഷണം ഇനിയും ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറാത്തതും വിമര്‍ശനവിധേയമായിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ഇപ്പോഴും കേസന്വേഷണം നടത്തുന്നത്.