മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവയ്പ്: കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് എ.കെ. ആന്റണി

single-img
17 February 2012

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ഇറ്റാലിയന്‍ എണ്ണകപ്പലില്‍ നിന്ന് വെടിയുതിര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. വിഷയം ഗൗരവമായിട്ടാണ് കേന്ദ്രം എടുത്തിരിക്കുന്നതെന്നും നിയമവ്യവസ്ഥകളുടെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസും തീരദേശ സേനയും കപ്പലിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നും ആന്റണി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.