സംസ്ഥാന ബജറ്റ് മാര്‍ച്ച് 19 ന് അവതരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി

single-img
17 February 2012

സംസ്ഥാന ബജറ്റ് മാര്‍ച്ച് 19 ന് അവതരിപ്പിക്കാന്‍ അനുമതി തേടി ധനവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. മാര്‍ച്ച് 9 ന് ബജറ്റ് അവതരിപ്പിക്കാനായിരുന്നു ധനവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18 ന് നടത്താന്‍ തീരുമാനിച്ചതോടെ തീയതി മാറ്റേണ്ട സാഹചര്യത്തിലെത്തുകയായിരുന്നു. തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.