സാനിയ- വെസ്‌നിന സഖ്യം പുറത്ത്

single-img
16 February 2012

ഇന്ത്യയുടെ സാനിയ മിര്‍സ- റഷ്യയുടെ യെലേന വെസ്‌നിന സഖ്യം ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. വേര ദുഷേവിന- സഹാഹര്‍ പീര്‍ സഖ്യത്തിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 4-6. കഴിഞ്ഞയാഴ്ച നടന്ന പട്ടായ ഓപ്പണില്‍ സാനിയ- റോഡിയനോവ സഖ്യം കിരീടം ചൂടിയിരുന്നു.