പാമോയില്‍ കേസ്: സ്‌പെഷല്‍ പ്രോസിക്യൂട്ടറിന്റെ രാജി സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ലെന്ന് ഉമ്മന്‍ചാണ്ടി

single-img
16 February 2012

പാമോയില്‍ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ തുടരണമെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ രാജിയോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജി സര്‍ക്കാരിന്റെ ആവശ്യപ്രകാരമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചത്.