പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു

single-img
16 February 2012

പാമോയില്‍ കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് രാജിവച്ചു. വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. 23 ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കേസ് വരുന്നതോടെ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവസാനിക്കുകയാണെന്നും പി.എ. അഹമ്മദ് രാജിക്കത്തില്‍ സൂചിപ്പിക്കുന്നു.