സര്‍ക്കാരില്‍ ചേരാന്‍ നഷീദിന് ക്ഷണം

single-img
16 February 2012

മാലി ദേശീയ സര്‍ക്കാരില്‍ ചേരാന്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് നഷീദിന്റെ പാര്‍ട്ടിക്ക് നാലുദിവസത്തെ സമയം അനുവദിച്ചതായി പ്രസിഡന്റ് വഹീദ് അറിയിച്ചു. എന്നാല്‍ സര്‍ക്കാരില്‍ ചേരില്ലെന്ന നിലപാടിലാണ് നഷീദിന്റെ എംഡിപി പാര്‍ട്ടി. പരിസ്ഥിതികള്‍ അനുകൂലമായാല്‍ നിര്‍ദിഷ്ട സമയത്തിനു മുമ്പേ തെരഞ്ഞെടുപ്പിനു തയാറാണെന്നും വഹീദ് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി നഷീദും വഹീദും ഉള്‍പ്പെടെയുള്ള മാലദ്വീപ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.