ബിഹാര്‍ മുന്‍ മന്ത്രി മഹാവീര്‍ പ്രസാദ് അന്തരിച്ചു

single-img
16 February 2012

മുതിര്‍ന്ന ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായിരുന്ന മഹാവീര്‍ പ്രസാദ്(79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. നാലുതവണ ദര്‍ബംഗ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലാലു-റാബ്‌റി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. മഹാവീര്‍ പ്രസാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.