കെ.എസ്‌.യു മധ്യമേഖല തിരഞ്ഞെടുപ്പ് ‘വിശാല ഐ’ക്കു മുന്നേറ്റം

single-img
16 February 2012

കെ.എസ്‌.യു മധ്യമേഖലാ തെരഞ്ഞെടുപ്പില്‍ വിശാല ഐ ഗ്രൂപ്പിനു നേട്ടം. എ ഗ്രൂപ്പിന്റെ കൈവശമിരുന്ന ആലപ്പുഴ പിടിച്ചെടുത്ത്‌ വിശാല ഐ മൂന്നു ജില്ലകളില്‍ ഭരണം നേടി. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്‌ ഐ ഗ്രൂപ്പ്‌ ഭരണം നിലനിര്‍ത്തിയത്‌.

എറണാകുളത്ത് ഐയിലെ ടിറ്റു ആന്റണി 297 വോട്ടോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എ ഗ്രൂപ്പ് പിന്‍തുണയോടെ മത്സരിച്ച വി.ഡി. സതീശന്‍ വിഭാഗത്തിലെ ജിനോ ജോണ്‍ (230 വോട്ട്) ആണ് വൈസ് പ്രസിഡന്റ്.തൃശൂരില്‍ ഐ ഗ്രൂപ്പിലെ ശോഭ സുബിന്‍ (175 വോട്ട്) പ്രസിഡന്റായും എ ഗ്രൂപ്പ് പിന്‍തുണയോടെ മത്സരിച്ച വി.ഡി സതീശന്‍ വിഭാഗത്തിലെ ഒ.ജെ. ജനീഷ് (136) വൈസ് പ്രസിഡന്റായി. ആലപ്പുഴയില്‍ 120 വോട്ട്നേടിയ ദേവദാസ് മല്ലന്‍ ആണ് ജില്ലാ പ്രസിഡന്റ്. 104 വോട്ട് നേടി എ ഗ്രൂപ്പിലെ വി. വിനീഷ് വൈസ് പ്രസിഡന്റായി. കോട്ടയത്ത് എ ഗ്രൂപ്പിലെ ജോബിന്‍ ജേക്കബ് 177 വോട്ട് നേടി പ്രസിഡന്റായി. 27 വോട്ട് നേടിയ സി.ആര്‍. ഗീവര്‍ഗീസാണ് വൈസ് പ്രസിഡന്റ്.