മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് പ്രകോപനമില്ലാതെയെന്ന് കോസ്റ്റ് ഗാര്‍ഡ്

single-img
16 February 2012

ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് പ്രകോപനമില്ലാതെയാണെന്ന് കോസ്റ്റ് ഗാര്‍ഡ്. മത്സ്യത്തൊഴിലാളികളുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും ഇവര്‍ നിരായുധരായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് ഐജി കൊച്ചിയില്‍ വ്യക്തമാക്കി. സംഭവം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ കപ്പല്‍ ജീവനക്കാര്‍ ബന്ധപ്പെട്ട അധികൃതരെ വെടിവയ്പ് നടന്നതായി അറിയിച്ചതെന്നും കോസ്റ്റ് ഗാര്‍ഡ് ഐജി അറിയിച്ചു.