വെള്ളാണിക്കല്‍ ടൂറിസ്റ്റ് ഏരിയയില്‍ അഗ്നിബാധ

single-img
15 February 2012

വളര്‍ന്നുവരുന്ന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കല്‍ പാറമുകളില്‍ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. പാറമുകളിനോടു ചേര്‍ന്നുകിടക്കുന്ന റബ്ബര്‍എസ്‌റ്റേറ്റിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ റബ്ബര്‍തോട്ടം മുഴുവന്‍ കത്തിനശിച്ചു. ആറ്റിങ്ങലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ സമീപ പ്രദേശങ്ങളിലേക്ക് പടര്‍ന്നുപിടിക്കാതെ തടഞ്ഞത്.