സാനിയ ഏഴാം റാങ്ക് നിലനിറുത്തി

single-img
15 February 2012

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. പുതിയ റാങ്കിംഗ് പ്രകാരം ഡബിള്‍സില്‍ സാനിയ ഏഴാം സ്ഥാനത്താണ്.ജൂണ്‍ 21 വരെ ആദ്യ പത്തില്‍ തുടര്‍ന്നാല്‍ സാനിയയ്ക്ക് ഒളിമ്പിക്സില്‍ നേരിട്ട് പ്രവേശനം ലഭിക്കും.തോളിനേറ്റ പരിക്കിനേത്തുടര്‍ന്ന് ചെന്നൈ ഓപ്പണിലും ഓസ്ട്രേലിയന്‍ ഓപ്പണിലും കളിക്കാനാകാത്ത സോംദേവ് ദേവ് വര്‍മന്‍ 120-ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. ഡബിള്‍സ് റാങ്കിംഗില്‍ ലിയാന്‍ഡര്‍ പെയ്സ്, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ യഥാക്രമം ഏഴ്, പതിനൊന്ന് സ്ഥാനങ്ങളിലാണ്. മഹേഷ് ഭൂപതി 15-ാം സ്ഥാനത്തേക്കു മുന്നേറുകയും ചെയ്തു.

സിംഗിള്‍സില്‍ 111ല്‍ നിന്ന് സാനിയ 97-ാം സ്ഥാനത്തെത്തിയിട്ടുണ്ട്.