സഹാറയും ബിസിസിഐയും അകലുന്നു

single-img
15 February 2012

സഹാറ ഇന്ത്യയുമായി ഇനി കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ബിസിസിഐ അധികൃതര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നു പിന്മാറിയ സഹാറയെ അനുനയിപ്പിക്കാന്‍ ബിസിസിഐ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും വഴങ്ങാത്ത സഹാറയുമായി ഇനിയൊരു സന്ധിസംഭാഷണത്തിന് തയാറാവില്ലെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പരസ്യമായി പറഞ്ഞിരിക്കുന്നത്. ബിസിസിഐക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് സഹാറയാണ്. തങ്ങള്‍ പ്രഖ്യാപിച്ച ഓഫര്‍ വേണമെങ്കില്‍ സഹാറയ്ക്കു സ്വീകരിക്കാമെന്നും ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി.