പെന്‍ഷന്‍പ്രായം കൂട്ടുന്ന കാര്യം തീരുമാനമായില്ലെന്ന്മുഖ്യമന്ത്രി

single-img
15 February 2012

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56 വയസായി ഉയര്‍ത്തുന്നതു സംബന്ധിച്ച് ചര്‍ച്ച സജീവമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി സഭായോഗ തീരുമാനങ്ങള്‍ വിവരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല.ചെറുപ്പക്കാരുടെ ആശങ്കയകറ്റി അവരെക്കൂടെ വിശ്വാസത്തിലെടുത്തുമാത്രമേ തീരുമാനമെടുക്കുകയുള്ളൂ. യുവാക്കള്‍ക്കുകൂടി സ്വീകാര്യമായ പാക്കേജ് തയാറാക്കിയശേഷമാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക. എല്‍ഡിഎഫ് സര്‍ക്കാര്‍ വിരമിക്കല്‍ തീയതി ഏകീകരിച്ചതോടെ യഥാര്‍ഥത്തില്‍ പെന്‍ഷന്‍പ്രായം ഒരു വര്‍ഷം നീട്ടിയിരിക്കുകയാണ്. അതുസംബന്ധിച്ചു പല ബുദ്ധിമുട്ടുകളും ഉണ്ട്. അതിനാല്‍ പെന്‍ഷന്‍ പ്രായം സംബന്ധിച്ച് യുക്തമായ തീരുമാനമെടുക്കേണ്ടതുണെ്ടന്നു മുഖ്യമന്ത്രി വ്യക്തമാക്കി.