നഴ്സുമാരുടെ സമരം തുടരുന്നു

single-img
15 February 2012

ഇടുക്കി പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളെജിലും നടക്കുന്ന നഴ്സുമാരുടെ സമരം തുടരുന്നു. ഇന്നലെ നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടതോടെ പ്രശ്ന പരിഹാരം ഉണ്ടാകുന്നതു വരെ സമരം ചെയ്യാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു.സമരം ചെയ്യുന്ന നഴ്സുമാർക്ക് മഹിളാ കോൺഗ്രസും,യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മാന്യമായ ശമ്പളം ഉറപ്പാക്കുക, രാത്രികാലങ്ങളില്‍ ബാറ്റ അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനും ശമ്പളത്തില്‍ നിന്നു പിടിക്കുന്ന തുക കുറയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണു പൈങ്കുളത്ത് നഴ്സുമാർ സമരം തുടങ്ങിയത്.കോലഞ്ചേരി മെഡിക്കല്‍ കോളെജിലെ നഴ്സുമാരുടെ സമരം ഇന്നു 19ാം ദിവസത്തിലേക്കു കടന്നു.