എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വേദനാജനകമെന്ന് മുനീര്‍

single-img
15 February 2012

എക്‌സ്പ്രസ് ഹൈവേ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുമായി മുന്നോട്ടു വന്ന തന്നെ രാജ്യദ്രോഹിയായി മുദ്രകുത്താന്‍ ചില മാധ്യമങ്ങളും ഒറ്റപ്പെട്ട സംഘടനകളും ശ്രമിച്ചതായി സാമൂഹ്യക്ഷേമ-പഞ്ചായത്ത് മന്ത്രി ഡോ.എം.കെ. വേഗത്തില്‍ സഞ്ചരിക്കുന്നതിനൊപ്പം റോഡപകടങ്ങളില്‍പ്പെട്ടു ചതഞ്ഞരഞ്ഞു മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാണു എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി രംഗത്തെത്തിയതെന്നു മുനീര്‍ പറഞ്ഞു. വാഹനങ്ങള്‍ റോഡിലൂടെ നേര്‍ക്കുനേര്‍ പായുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്നാണു കേരളം. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചവര്‍ ഇപ്പോള്‍ കേരളത്തെയും വെട്ടിമുറിക്കാനെത്തുന്നുവെന്ന പരാമര്‍ശം വ്യക്തിപരമായി തന്നെ വേദനിപ്പിച്ചു. ഭൂമിക്കച്ചവടത്തിനായാണു താന്‍ ഈ പദ്ധതി കൊണ്ടു വന്നതെന്നായിരുന്നു മറ്റൊരു ആരോപണം. വ്യക്തികളുടെ വികസനം നടത്താനുള്ള ഊര്‍ജത്തെയും കാഴ്ചപ്പാടിനെയുമാണു ചില വിവാദങ്ങള്‍ ചോര്‍ത്തുന്നത്. പദ്ധതിയിലേക്കു കടക്കുംമുന്‍പു ചര്‍ച്ച വച്ചതാണു എക്‌സ്പ്രസ് ഹൈവേ പദ്ധതി ഇത്രയധികം വിവാദത്തീച്ചുളയിലേക്കു വീഴാന്‍ കാരണം. എന്നാല്‍, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത വിധമാണു പദ്ധതി ആസൂത്രണം ചെയ്തിരുന്നതെന്നും എം.കെ. മുനീര്‍ പറഞ്ഞു.