മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ടിനു കൂടുതല്‍ സമയം ചോദിക്കും

single-img
15 February 2012

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിശോധിക്കുന്നതിനു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി പരിശോധന പൂര്‍ത്തിയാക്കണമെന്നും അതുകൂടി പരിഗണിച്ചു മാത്രമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്നു കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നീക്കം. അതേസമയം, കേരളം നല്‍കിയ അപേക്ഷ തീരുമാനമെടുക്കുന്നതിനു ഉന്നതാധികാര സമിതി സുപ്രീംകോടതിക്കു കൈമാറി. മുല്ലപ്പെരിയാറിലെ എട്ട് ബ്ലോക്കുകളില്‍ മാത്രമാണു സുര്‍ക്കി പരിശോധന നടത്തിയത്. ഈ ഹോളുകളില്‍നിന്നു കിട്ടിയ വസ്തുക്കളില്‍ സുര്‍ക്കിയുടെ സാന്നിധ്യമില്ല. പരിശോധന പൂര്‍ത്തിയാകണമെങ്കില്‍ ഐസോടോപ്പ് ടെസ്റ്റ് നടത്തേണ്ട തുണ്ട്. ഇതൊന്നും നടത്താതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതു ശരിയല്ലെന്നും കേരളം പരാതിപ്പെട്ടു.