മുല്ലപ്പെരിയാര്‍: അന്തിമ റിപ്പോര്‍ട്ടിന്‌ സാവകാശം തേടും

single-img
15 February 2012

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാരി സമിതി സുപ്രീം കോടതിയോട് കൂടുതല്‍ സമയം ചോദിക്കും. അന്തിമ റിപ്പോര്‍ട്ട് ഇപ്പോള്‍ തയ്യാറാക്കില്ലെന്നാണ് സൂചന.രണ്ടുമാസത്തെ സമയമാണ് സമിതി കൂടുതല്‍ ചോദിക്കുക.കേരളം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുര്‍ക്കി സാമ്പിള്‍ പരിശോധന പൂര്‍ത്തിയാകും വരെ റിപ്പോര്‍ട്ട് നല്‍കരുതെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഈ മാസം 29ന് ഉന്നതാധികാര സമിതിയുടെ കാലാവധി തീരും. അണക്കെട്ട്‌ ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദം ശരിക്കുന്നതാണെന്ന്‌ കേരളം ഉന്നതാധികാര സമിതിയെ അറിയിക്കും. ഈ പരാതികള്‍ പരിഗണിക്കാതെ സമിതി റിപ്പോര്‍ട്ടുകള്‍ തയാറാക്കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യവും കേരളം ആലോചിക്കുന്നുണ്ട്‌.