മോഡി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്‌

single-img
15 February 2012

2002ലെ വംശീയ കലാപത്തിന്‍്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിന് ഗുജറാത്ത് ഹൈകോടതി നരേന്ദ്രമോഡി സര്‍ക്കാറിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കലാപ സമയത്ത് കടകള്‍ നശിപ്പിക്കപ്പെട്ട 56 പേര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്ര കാലമായിട്ടും നഷ്ടപരിഹാരം നല്‍കിയിട്ടില്ളെന്ന് കോടതി പറഞ്ഞു.15 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷമായിട്ടും കോടതി വിധി  നടപ്പാക്കാതിരുന്നതാണ് മോഡിക്ക് വിനയായി മാറിയത്