അറസ്റ്റിനു കാരണം സ്പോണ്‍സര്‍ക്കുണ്ടായ പിഴവ്:കെ ജി മാര്‍ക്കോസ്

single-img
15 February 2012

ദമാമില്‍ പൊലീസ്‌ കസ്റ്റഡിയിലാകാന്‍ കാരണം സ്പോണ്‍സര്‍ക്ക് പറ്റിയ പിഴവ് മൂലമാണെന്ന് ഗായകന്‍ കെ ജി മാര്‍ക്കോസ്‌.മലയാളി സംഘടനകള്‍ തമ്മിലുളള കിടമല്‍സരവുമാണ്   ദമാമില്‍ താന്‍ പൊലീസ് കസ്റ്റഡിയിലാകാന്‍ ഇടയാക്കിയതെന്ന്   ഗായകന്‍ കെ.ജി.മാര്‍ക്കോസ്.     മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഇ.അഹമ്മദും ഇന്ത്യന്‍ എംബസിയും ഇടപെട്ടതിനെ തുടര്‍ന്നാണ് നിയമനടപടി ഒഴിവായത്.  അനുമതിയില്ലാതെ സംഗീത പരിപാടി നടത്തിയതിനാണ്് ഈമാസം പത്തിന് മാര്‍ക്കോസ് ദമാമില്‍ അറസ്റ്റിലായത്. ദമാമിന് സമീപം ഖാതീഫില്‍ സംഗീത സന്ധ്യ നടത്താന്‍ എത്തിയപ്പോള്‍ ആയിരുന്നു അറസ്റ്റ്. ഇന്നു പുലര്‍ച്ചെ മാര്‍ക്കോസ് സൗദിയില്‍ നിന്നു തിരുവനന്തപുരത്തെത്തി. ജയിലില്‍ സൗദി പോലീസ് മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് മാര്‍ക്കോസ് ‘പറഞ്ഞു.