ഇന്ത്യ പുറത്താക്കിയ ജിലാനി പാക് വിദേശകാര്യ സെക്രട്ടറി

single-img
15 February 2012

കാഷ്മീരി വിഘടനവാദികള്‍ക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് 2003ല്‍ ഇന്ത്യ പുറത്താക്കിയ നയതന്ത്രജ്ഞന്‍ ജലീല്‍ അബ്ബാസ് ജിലാനിയായിരിക്കും പാക്കിസ്ഥാനിലെ അടുത്ത വിദേശകാര്യ സെക്രട്ടറി. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, ബല്‍ജിയം, ലക്‌സംബര്‍ഗ് എന്നിവയുടെ സ്ഥാനപതിയായ ജിലാനി പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയുടെ ബന്ധുവാണ്. സല്‍മാന്‍ ബഷീര്‍ റിട്ടയര്‍ ചെയ്യുന്ന മുറയ്ക്ക് മാര്‍ച്ച് മൂന്നിന് ജിലാനി വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി. 2003ല്‍ ജിലാനിയായിരുന്നു ന്യൂഡല്‍ഹിയിലെ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍. കാഷ്മീറിലെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കിയെന്നാരോപിച്ച് അദ്ദേഹത്തെ അനഭിമതനായി പ്രഖ്യാപിച്ച് ഇന്ത്യ പുറത്താക്കുകയായിരുന്നു.