ഇന്ത്യയും സൗദിയും പ്രതിരോധരംഗത്ത് സഹകരണം ഉറപ്പാക്കും

single-img
15 February 2012

പ്രതിരോധരംഗത്ത് സഹകരണം ഉറപ്പിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും സംയുക്ത സമിതി രൂപീകരിക്കും. റിയാദില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും സൗദി പ്രതിരോധമന്ത്രി അബ്ദുള്‍ അസീസ് അല്‍ സൗദും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

പ്രതിരോധ രംഗത്തു സഹകരണം ഉറപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. രാഷ്ട്രീയ, ഔദ്യോഗിക, സേവന രംഗത്ത് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശനം നടത്തും. പരിശീലന പരിപാടികള്‍, പ്രതിരോധ വ്യവസായ രംഗം എന്നീ മേഖലകളിലും പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ ആരായും. കടല്‍ക്കൊള്ള തടയുന്നതിന് ഇരുരാജ്യങ്ങളുടെയും നാവികസേനകള്‍ സഹകരിക്കണമെന്ന പ്രതിരോധമന്ത്രി ആന്റണിയുടെ നിര്‍ദേശം സൗദി പ്രതിനിധി സംഘം സ്വീകരിച്ചു.