ഇന്ത്യന്‍ കംപ്യൂട്ടര്‍ തായ്‌ലന്‍ഡിലെ പ്രളയത്തില്‍ മുങ്ങി

single-img
15 February 2012

മാസങ്ങള്‍ക്കു മുമ്പു തായ്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കം ഇന്ത്യന്‍ കംപ്യൂട്ടര്‍ വില്പനയെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. അവിടെ നിന്നുള്ള ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകളുടെ ഇറക്കുമതി കുറഞ്ഞതാണു കാരണം. ഡെസ്‌ക്, മൊബൈല്‍ പിസിയുടെ വില്്പനയില്‍ ആറരശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32 ശതമാനമാണു ഡെസ്‌ക് ടോപ്പ് വില്പന ഇടിഞ്ഞത്. സാമ്പത്തികവര്‍ഷം ലെനോവോയും ഡെല്ലും നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്പിക്കു തിരിച്ചടി നേരിട്ടു. ബഹുരാഷ്ട്ര ബ്രാന്‍ഡുകളാണ് മൊത്തം ഇറക്കുമതിയുടെ പകുതിയും കൈകാര്യം ചെയ്തത്. എയ്‌സര്‍, ഡെല്‍, എച്ച്പി, ലെനൊവോ എന്നിവര്‍ വിപണിയുടെ 53.1% പിടിച്ചു. ആഭ്യന്തര കമ്പനിയായ എച്ച്‌സിഎല്‍ അഞ്ചര ശതമാനം ഇറക്കുമതി നടത്തി.