കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വി.എസ് ആചാര്യ കുഴഞ്ഞുവീണു മരിച്ചു

single-img
14 February 2012

കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി വി.എസ്. ആചാര്യ കുഴഞ്ഞുവീണു മരിച്ചു. ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 71 വയസായിരുന്നു. നേരത്തെ കര്‍ണാടക ആഭ്യന്തരമന്ത്രിയായിരുന്നു. ഭാര്യയും അഞ്ച് മക്കളുമുണ്ട്. 1983 ലാണ് ആചാര്യ ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 2002 വരെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു.