നിലപാട് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സല്‍മാന്‍ ഖുര്‍ഷിദ് കത്തെഴുതി

single-img
14 February 2012

മുസ്‌ലീം സംവരണം സംബന്ധിച്ച തന്റെ വിവാദ പ്രസ്താവനയില്‍ നിലപാട് വിശദീകരിച്ച് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷിക്കാണ് ഖുര്‍ഷിദ് കത്തെഴുതിയത്. ഭരണഘടനാ സംവിധാനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ താന്‍ അങ്ങേയറ്റം മാനിക്കുന്നതായും തന്റെ പരാമര്‍ശം വിവാദമായത് മനപ്പൂര്‍വമല്ലെന്നും ഖുര്‍ഷിദ് കമ്മീഷനയച്ച കത്തില്‍ വിശദീകരിക്കുന്നു. ഇന്നലെ വൈകിട്ടാണ് കത്ത് അയച്ചത്.

മുസ്‌ലീംകള്‍ക്ക് ഒബിസി ക്വാട്ടയില്‍ ഉപസംവരണം അനുവദിക്കുമെന്ന് ഖുര്‍ഷിദ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നേരത്തെയും സമാനമായ പ്രസ്താവന നടത്തിയതിന് ഖുര്‍ഷിദിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. ഇത് മറികടന്ന് വീണ്ടും പ്രസ്താവന നടത്തിയതോടെ ഖുര്‍ഷിദനെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്ത് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തെഴുതുകയായിരുന്നു.