കെ. ജി. ബാലകൃഷ്ണനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ് സമര്‍പ്പിച്ചു

single-img
14 February 2012

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസുമായ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ സ്വത്ത് വിവരം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് സമര്‍പ്പിച്ചു. കെ. ജി. ബാലകൃഷ്ണന്റെയും കുടംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് അന്വേഷിച്ചത്. മുംബൈ യൂണിറ്റുമായി ചേര്‍ന്ന് ആദായനികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തിയത്. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായി ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇയാള്‍ തയാറായില്ല. കെ.ജി. ബാലകൃഷ്ണനും കുടുംബാംഗങ്ങളും അവിഹിത സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഇ.ടി. ലൂക്കോസ് നേരത്തെ സമ്മതിച്ചിരുന്നു.