കഴക്കൂട്ടത്ത് റോഡരികിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നു

single-img
14 February 2012

കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കഴക്കൂട്ടത്ത് ഫുട്പാത്തിലേക്ക് തള്ളി നില്‍ക്കുന്ന അനധികൃത കച്ചവടങ്ങള്‍ പോലീസ് ഒഴിപ്പിച്ചു.

കുറച്ചു ദിവസങ്ങളായി ഇരുചക്രവാഹനങ്ങള്‍ കഴക്കൂട്ടം ജംഗ്ഷനില്‍ പലപ്പോഴും അപകടത്തില്‍ പെടാറുണ്ട്. കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന ഫുട്പാത്ത് കച്ചവടക്കാര്‍ കയ്യേറിയതുമൂലം യാത്രക്കാര്‍ക്ക് ഫുട്പാത്തുവഴി സഞ്ചരിക്കുവാന്‍ സാധിക്കാത്തകഴിയാത്ത വിധമായിരുന്നു. കുറച്ചു നാളായി നിലനിന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്‌നടപടി തുടങ്ങിയത്. ജംഗ്ഷനിലെ മിക്കവാറുമുള്ള കയ്യേറ്റങ്ങള്‍ എല്ലാംതന്നെ പോലീസ് ഒഴിപ്പിച്ചു.