ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യാ-ലങ്ക മത്സരം ‘ടൈ’

single-img
14 February 2012

ത്രരിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യാ-ശ്രീലങ്ക രണ്ടാം മത്സരം ടൈയില്‍ കലാശിച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ലങ്ക ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു.

ലസിത് മലിംഗ എറിഞ്ഞ അവസാന ഓവറില്‍ ഒമ്പതു റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യപന്തില്‍ രണ്ടു റണ്‍സ് നേടിയ നായകന്‍ എം.എസ്.ധോണി അടുത്ത പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് വിനയ്കുമാറിന് കൈമാറി. അടുത്ത രണ്ടു പന്തുകളില്‍ ഓരോ റണ്‍സ് കൂടി നേടിയ ഇന്ത്യയ്ക്ക് അവസാന രണ്ടു പന്തില്‍ ജയത്തിനായി വേണ്ടിയിരുന്നത് നാലു റണ്‍സായിരുന്നു. അഞ്ചാം പന്തില്‍ വിനയ്കുമാര്‍ റണ്ണൗട്ടായതോടെ ജയത്തിലേക്ക് ഇന്ത്യക്ക് ഒരു പന്തില്‍ നാലു റണ്‍സെന്ന നിലയായി. അവസാന പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ പന്ത് പറത്തിയ ധോണി ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചുവെന്ന് കരുതിയെങ്കിലും ബൗണ്ടറിക്കരികില്‍ ഉജ്ജ്വലമായി ഫീല്‍ഡ് ചെയ്ത് ഇന്ത്യന്‍ ജയം ലങ്കന്‍ ഫീല്‍ഡര്‍മാര്‍ തട്ടിയകറ്റി. ഇതിനിടെ ധോണിയും ഉമേഷ് യാദവും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടി പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ മത്സരം ടൈയില്‍ കലാശിച്ചു.