അനന്യ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്

single-img
14 February 2012

മലയാളത്തിലും തമിഴിലുമായി പ്രശസ്തിയിലേക്കു കുറതിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ നടി അനന്യ പിതാവിന്റെ പ്രത്യേക സംരക്ഷണത്തില്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് അനന്യയും ബാംഗ്ലൂര്‍ സ്വദേശി ആഞ്ജനേയനുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആഞ്ജനേയന്‍ രണ്ടു കുട്ടികളുടെ പിതാവാണെന്നും സ്വന്തം അച്ഛന്റെ സമ്മതമില്ലാതെയാണ് അനന്യ വിവാഹത്തിനൊരുങ്ങിയതെന്നുമാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിലെത്തിയ ആഞ്ജനേയനെ പിതാവിന്റെ പരാതിപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറുന്ന പ്രശ്‌നമില്ലെന്നാണ് നടിയുടേയും മാതാവിന്റെയും നിലപാടെന്ന് അറിയുന്നു.