വിളപ്പില്‍ശാലയില്‍ ഇന്നു ഹര്‍ത്താല്‍: ഒരാഴ്ച നിരോധനാജ്ഞ

single-img
13 February 2012

വിളപ്പില്‍ശാലയില്‍ ഇന്നലെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു ഹര്‍ത്താല്‍ ആചരിക്കും. ജില്ലാ പഞ്ചായത്ത് അംഗം എം.ആര്‍.ബൈജുവിനെ പോലീസ് മര്‍ദിച്ച് പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ചാണ് വിളപ്പില്‍ശാല പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നത്. മര്‍ദനത്തില്‍ നെഞ്ചിനും വയറിനും പരിക്കേറ്റ ബൈജു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ജില്ലാകളക്ടര്‍ വിളപ്പില്‍ശാലയില്‍ ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.