ഐ.ടി. നഗരത്തിനോടാ കളി…. അക്രമി പിടിയില്‍

single-img
13 February 2012

കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒരു ഷോപ്പില്‍കയറി അക്രമം കാട്ടി രക്ഷപ്പെട്ട പ്രതിയെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം പോലീസ് പിടികൂടി. കഴക്കൂട്ടം തെക്കേമുക്ക് സ്വദേശി വംശികൃഷ്ണനാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 10-ാം തീയതി കഴക്കൂട്ടത്ത് ഒരു കടയില്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരനെ മര്‍ദ്ദിക്കുകയും കടയിലുണ്ടായിരുന്ന ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാളെ കുടുക്കാന്‍, കടയിലുണ്ടായിരുന്ന കാമറിയില്‍ പതിഞ്ഞ ചിത്രമാണ് പോലീസിന് സഹായകമായത്. സ്ഥിരം അക്രമ സ്വഭാവം കാണിക്കുന്നയാളാണ് ഇയാളെന്ന് പോലസ് പറഞ്ഞു.

കഴക്കൂട്ടം ഭാഗങ്ങളില്‍ ഇതുപോലുള്ള അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.ഐ.ടി. നഗരത്തില്‍ സ്ഥിതിചെയ്യുന്ന ടെക്‌നോപാര്‍ക്കില്‍ പോലും ജോലി കഴിഞ്ഞ് മനസമാധാനത്തേഎാടെ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് അവര്‍ പറയുന്നു. ഇതിനെതിരെ എരതയുംവേഗം പരിഹാരം കാണണമെന്നും പോലീസിന്റെ ശ്രദ്ധ കൂടുതല്‍ ഈ രംഗത്തേക്ക് പതിയണമെന്നും അവര്‍ ആവശ്യശപ്പടുന്നു.

എ.ജെ. പ്രകാശ്
സ്‌പെഷ്യല്‍ കറസ്‌പോണ്ടന്‍സ്
ഇ-വാര്‍ത്ത